കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രദര്‍ശനത്തില്‍ നടപടി വേണ്ടെന്ന് സിപിഎം സെക്രട്ടേറിയേറ്റ്‌

230

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയതിലെ വിവാദത്തില്‍ നടപടി വേണ്ടെന്ന് സിപിഎം സെക്രട്ടേറിയേറ്റ്‌. മന്ത്രിയുടെ വിശദീകരണം തൃപ്തികരമാണെന്നും, മന്ത്രിക്കെതിരെ നടപടി ഉണ്ടാകില്ലെന്നും സെക്രട്ടേറിയേറ്റ്‌ അറിയിച്ചു.
ക്ഷേത്രാചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്ന മന്ത്രിയും വിശദീകരണം കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടേറിയേറ്റില്‍ അവതരിപ്പിച്ചു. മന്ത്രിയുടെ ക്ഷേത്ര ദര്‍ശനത്തില്‍ ഇനി വിവാദങ്ങള്‍ ഇടം നല്‍കേണ്ടതില്ലെന്നും സെക്രട്ടേറിയേറ്റ്‌ തീരുമാനിച്ചു.