ജുനൈദിന്റെ കുടുംബത്തിന് ധനസഹായം

206

തിരുവനന്തപുരം• ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ വച്ച്‌ കൊല്ലപ്പെട്ട ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ സംഭാവന നല്‍കാന്‍ സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജുനൈദിന്റെ കുടുംബം ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ, ബൃന്ദാകാരാട്ടിനൊപ്പം സന്ദര്‍ശിച്ച്‌ കുടുംബത്തിന്റെ സ്ഥിതി വിശദീകരിച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റി ഈ തുക നല്‍കാന്‍ തീരുമാനിച്ചത്. പാര്‍ടി കേന്ദ്ര കമ്മിറ്റി വഴി ഈ തുക ജുനൈദിന്റെ കുടുംബത്തിന് നല്‍കുന്നതാണെന്നും സംസ്ഥാന കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു