സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

222

ന്യൂഡല്‍ഹി: രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സ്ഥാനാര്‍ഥി ആക്കണം എന്ന ബംഗാള്‍ സംസ്ഥാന സമിതിയുടെ പ്രമേയം പോളിറ്റ് ബ്യുറോ ചര്‍ച്ച ചെയ്യും.
കോണ്‍ഗ്രസിന്റെ പിന്തുണയോടെ യെച്ചൂരി മത്സരിക്കേണ്ട എന്ന നിലപാട് ആണ് പ്രകാശ് കാരാട്ടിന്റേയും, കേരള ഘടകത്തിന്റെയും. എന്നാല്‍ സീതാറാം യെച്ചൂരി അല്ലാതെ മറ്റ് ആര് മത്സരിച്ചാലും കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കില്ല എന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.

NO COMMENTS