സിപിഎം പുറത്താക്കിയവരെ പാര്‍ട്ടിയിലെടുത്തതില്‍ പ്രതിഷേധിച്ച് സിപിഐയില്‍ കൊഴിഞ്ഞുപോക്ക്

221

എറണാകുളത്ത് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയവരെ സിപിഐയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് സിപിഐയില്‍ കൂട്ടരാജി. നേര്യമംഗലത്ത് 200ഓളം പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സിപിഎന്മില്‍ ചേരുമെന്നാണ് രാജിവെച്ചവരുടെ നിലപാട്.
നേരത്തെ സിപിഐഎമ്മില്‍ നിന്ന് പുറത്തുവന്ന രണ്ടായിരത്തോളം പേരെ സിപിഐ അംഗത്വം നല്‍കി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇവരെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നെന്നാണ് സിപിഎം ജില്ലാ നേതൃത്വം അന്ന് വിശദീകരിച്ചത്. ഇവരെയെല്ലാം അംഗത്വം നല്‍കി സിപിഐ സ്വീകരിച്ചു. സിപിഎമ്മിന്റെ വിസര്‍ജ്യങ്ങള്‍ ചുമക്കുന്ന പാര്‍ട്ടിയായി സിപിഐ അധഃപതിച്ചെന്നാണ് ഇപ്പോള്‍ രാജിവെച്ചവര്‍ വിമര്‍ശിക്കുന്നത്. സിപിഎമ്മില്‍ നിന്ന് ഇനിയും വിട്ടുവരുന്നവരെ സിപിഐ സ്വീകരിക്കുമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.