ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം വർധിക്കുന്നുവെന്ന് മനുഷ്യാവകാശ റിപ്പോർട്ടുകൾ ; പ്രതിഷേധ ദിനം ആചരിക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ

22

ന്യൂഡൽഹി :രാജ്യത്ത്‌ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം വർധിക്കുന്നുവെന്ന് മനുഷ്യാവകാശ റിപ്പോർട്ടുകൾ
യുപിയിൽ ‘ഏറ്റുമുട്ടലു’കളുടെയും മറ്റും പേരിൽ മുസ്ലിങ്ങൾക്കെതി രായി രാജ്യസുരക്ഷാ നിയമം ചുമത്തു ന്നത്‌ പതിവായി. പ്രാർഥിക്കുകയെന്ന മൗലികാവകാശംപോലും നിഷേധിക്കപ്പെടുന്നവെന്ന് ഗുഡ്‌ഗാവിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി.

ക്രൈസ്‌തവർക്കെതിരെ 2021ലെ ആദ്യ ഒമ്പതുമാസത്തിൽ മുന്നൂറിലേറെ ആക്രമണം നടന്നതായി മനുഷ്യാവകാശ ഗ്രൂപ്പു കൾ റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങൾക്കെതി രായി എല്ലാ സിപിഐ എം ഘടകങ്ങളും പ്രതിഷേധ ദിനം ആചരിക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ വ്യക്തമാക്കുന്നു

അസമിലും ത്രിപുരയിലും അടുത്തിടെ ഉണ്ടായ ആൾക്കൂട്ട ആക്രമണങ്ങൾ സംസ്ഥാന സർക്കാരുകളുടെ പിന്തുണയി ലാണ്‌. ഇവ റിപ്പോർട്ട് ചെയ്യുന്നവർക്കെതിരായി യുഎപിഎ പ്രകാരം കേസെടുക്കുകയാണ്‌.

പല സംഭവത്തിലും എഫ്‌ഐആറിടാൻപോലും പൊലീസ്‌ തയ്യാറാകുന്നില്ല. ദളിത്‌–- ആദിവാസി അതിക്രമങ്ങളില്‍ പലപ്പോഴും കേസുപോലുമില്ല. പലയിടത്തും പള്ളികൾ തകർക്കപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കെതിരായ വലതുശക്തി കളുടെ ആക്രമണങ്ങൾക്കെതിരായി ശക്തമായ പ്രതിഷേധമുയരണം–- പിബി ആഹ്വാനം ചെയ്‌തു.

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനവും മതേതര ഘടനയെ അപകടപ്പെടുത്തുന്നതുമാണ്‌. തീവ്ര വലതുപക്ഷശക്തികൾക്ക്‌ സർക്കാരുകൾ നൽകുന്ന സംരക്ഷണമാണ്‌ ഇത്തരം ആക്രമണങ്ങൾക്ക്‌ പ്രോത്സാഹനം. ഭരണകൂടം ഇരകളെ സംരക്ഷിക്കുന്നതിനുപകരം ഭീകര നിയമങ്ങൾ പ്രകാരം അവരെയും അനുകൂലിക്കുന്നവരെയും അറസ്റ്റ്‌ ചെയ്‌ത്‌ ശിക്ഷിക്കുന്നു.

NO COMMENTS