സി.പി. സുഗതന്‍ ഒരു കടലാസ് പുലിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

142

ആലപ്പുഴ: സി.പി. സുഗതന്‍ ഒരു കടലാസ് പുലിയാണെന്നും ഒരു സുഗതന്‍ പോയതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നും ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതിയെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

നവോത്ഥാന സമിതിയില്‍നിന്ന് പിന്മാറുമെന്ന് പറഞ്ഞ സി.പി. സുഗതന്‍ പോയതുകൊണ്ട് സമിതിക്ക് ഒന്നും സംഭവിക്കാനില്ലെന്നും സുഗതന്റെ രീതി ശരിയല്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ഏതറ്റം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു പാര്‍ലമെന്റ് ഒരു സംഘടനയല്ലെന്നും പ്രഖ്യാപിത നിലപാടുകളിലെ മാറ്റമാണ് സമിതിയില്‍നിന്ന് പിന്മാറാന്‍ കാരണമെന്നും നവോത്ഥാന സമിതി രൂപീകരിച്ചത് വെള്ളാപ്പള്ളിയല്ല, സർക്കാരാണെന്നും സമുദായങ്ങള്‍ക്ക് മാത്രമേ ഇതില്‍ ചേരാന്‍ കഴിയൂ എന്നും സി.പി.സുഗതന്‍ പ്രതികരിച്ചു.

NO COMMENTS