തിരുവനന്തപുരത്ത് 284 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 340 പേർക്കു രോഗമുക്തി

13

തിരുവനന്തപുരത്ത് ഇന്ന് (07 ജനുവരി 2021) 284 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 340 പേർ രോഗമുക്തരായി. നിലവിൽ 3,545 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 176 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ മൂന്നു പേർ ആരോഗ്യപ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,340 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 19,189 പേർ വീടുകളിലും 70 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 674 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

NO COMMENTS