കേരളത്തിൽ ഇന്ന് 903 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു .

33

തിരുവനന്തപുരം : ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 903 പേര്‍ക്ക്. കോവിഡ് 19 സ്ഥിരീകരിച്ച്‌ മലപ്പുറം ജില്ലയില്‍ ചികിത്സയിലായി രുന്ന കുട്ടി ഹസ്സന്‍ (67) മരണമടഞ്ഞു. ഇതോടെ മരണ സംഖ്യ 68 ആയി.

ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചവർ – 903 : തിരുവനന്തപുരം – 213 കൊല്ലം – 84 പത്തനംതിട്ട – 54
ആലപ്പുഴ – 38 കോട്ടയം – 29 ഇടുക്കി – 34 എറണാകുളം – 83 തൃശൂര്‍ – 31 പാലക്കാട് – 49 മലപ്പുറം – 87 കോഴിക്കോട് – 67 വയനാട് – 43 കണ്ണൂര്‍ – 42 കാസര്‍ഗോഡ് – 49

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ – 706 : തിരുവനന്തപുരം – 198 കൊല്ലം – 77 പത്തനംതിട്ട – 39
ആലപ്പുഴ – 33 കോട്ടയം – 27 ഇടുക്കി – 25 എറണാകുളം – 58 തൃശൂര്‍ – 22 പാലക്കാട് -18 മലപ്പുറം – 52 കോഴിക്കോട് – 60 വയനാട് – 43 കണ്ണൂര്‍ – 22 കാസര്‍ഗോഡ് – 32

ആരോഗ്യ പ്രവര്‍ത്തകര്‍ 30

30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതവും, എറണാ കുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

കെ.എസ്.ഇ. ജീവനക്കാര്‍ – 2 കെ.എല്‍.എഫ്. ജീവനക്കാരൻ – 1

തൃശൂര്‍ ജില്ലയിലെ 2 കെ.എസ്.ഇ. ജീവനക്കാര്‍ക്കും. 1 കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 71 പേര്‍

35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളവർ – 10,350 .

രോഗം സ്ഥിരീകരിച്ച്‌ പരിശോധനാഫലം നെഗറ്റീവ് ആയവർ 641 : തിരുവനന്തപുരം – 126 – കൊല്ലം – 146 പത്തനംതിട്ട – 41 ആലപ്പുഴ – 35 കോട്ടയം – 28 ഇടുക്കി – 20 എറണാകുളം 58 , തൃശൂര്‍ – 56 പാലക്കാട് – 19 മലപ്പുറം – 34 കോഴിക്കോട് – 30 വയനാട് – 9 കണ്ണൂര്‍ – 3 കാസര്‍ഗോഡ് 36

ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയവർ – 11,369 പേര്‍

വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളവർ 1,47,132 പേരാണ് ഇപ്പോള്‍ . നിരീക്ഷണത്തിലുള്ളവരില്‍ 1,37,075 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,057 പേര്‍ ആശുപത്രികളിലും നിരീക്ഷണ ത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധിച്ച സാമ്പിളുകൾ – 23,924

24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 23,924 സാമ്പിളുകൾ :. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി എല്‍ ഐ എ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,33,413 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7037 സാമ്ബിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,19,019 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,14,666 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഹോട്ട് സ്‌പോട്ടുകൾ 19

പുതിയ ഹോട്ട് ഹോട്ട് സ്‌പോട്ടുകൾ 19 : . പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂര്‍ (1), മലയപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (2, 3, 12), മാറടി (4), പിണ്ടിമന (8), വരപ്പെട്ടി (8), പള്ളിപ്പുറം (5), തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മുന്‍സിപ്പാലിറ്റി (21), ചാഴൂര്‍ (3), കോട്ടയം ജില്ലയിലെ നീണ്ടൂര്‍ (8), കാണക്കാരി (10), കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റി (15, 25, 28, 29, 30), ചേറോട് (4, 10, 12, 20), ആലപ്പുഴ ജില്ലയിലെ വിയപുരം (9), ചെറിയനാട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഒഴിവാക്കിയ ഹോട്ട് സ്‌പോട്ടുകൾ 13

ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത് 13 പ്രദേശങ്ങൾ :. എറണാകുളം ജില്ലയിലെ മുളവുകാട് (വാര്‍ഡ് 3), പിറവം മുന്‍സിപ്പാലിറ്റി (17), പൈങ്ങോട്ടൂര്‍ (5), രായമംഗലം (13, 14), പല്ലാരിമംഗലം (9), മുളന്തുരുത്തി (7), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (എല്ലാ വാര്‍ഡുകളും), പെരുംപാലം (എല്ലാ വാര്‍ഡുകളും), കഞ്ഞിക്കുഴി (എല്ലാ വാര്‍ഡുകളും), പനവള്ളി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര (4), നാരങ്ങാനം (4), കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 492 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

NO COMMENTS