കാസര്‍കോട് 113 പേര്‍ക്ക് കോവിഡ് 19 – സ്ഥിരീകരിച്ചു – വിശദാംശങ്ങളിലേക്ക്

0
23

ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും (ഒമാനില്‍ നിന്ന് വന്ന പനത്തടി പഞ്ചായത്തിലെ 38 കാരന്‍, ഹോങ്കോങ്ങില്‍ നിന്ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 40 കാരന്‍, ഖത്തറില്‍ നിന്ന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 21,44 വയസുള്ള പുരുഷന്മാര്‍), ഇതരസംസ്ഥാനത്ത് നിന്ന് വന്ന നാല് പേര്‍ക്കും (ത്രിപുരയില്‍ നിന്ന് വന്ന കിനാനൂര്‍ പഞ്ചായത്തിലെ 46 കാരന്‍, ബംഗളൂരൂവില്‍ നിന്ന് വന്ന കോടോംബേളൂര്‍ പഞ്ചായത്തിലെ 23 കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 38 കാരന്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഉദുമ പഞ്ചായത്തിലെ 52 കാരന്‍) ആണ് ഇന്ന് കോവിഡ് പോസിറ്റീവായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത്/ നഗരസഭതല കണക്ക്:

അജാനൂര്‍ -രണ്ട്
ചെമ്മനാട്-18
ചെങ്കള- ആറ്
കള്ളാര്‍-ഒന്ന്
കാഞ്ഞങ്ങാട്-ഏഴ്
കാറഡുക്ക-ഒന്ന്
കാസര്‍കോട്-29
കയ്യൂര്‍ ചീമേനി-രണ്ട്
കിനാനൂര്‍ കരിന്തളം-ഒന്ന്
കോടോംബേളൂര്‍-ഒന്ന്
മടിക്കൈ-ഒന്ന്
മംഗല്‍പാടി- ഒന്ന്
മഞ്ചേശ്വരം-രണ്ട്
മീഞ്ച-ഒന്ന്
മുളിയാര്‍-രണ്ട്
നീലേശ്വരം-ഒന്ന്
പടന്ന-മൂന്ന്
പള്ളിക്കര-രണ്ട്
പനത്തടി-രണ്ട്
പുല്ലൂര്‍പെരിയ-ഒന്ന്
തൃക്കരിപ്പൂര്‍-18
ഉദുമ- എട്ട
വലിയപറമ്പ-ഒന്ന്
വെസ്റ്റ് എളേരി-ഒന്ന്