അന്യസം​സ്ഥാ​ന​ങ്ങ​ളി​ല്‍ നിന്ന് കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​തി​ന് കോ​വി​ഡ് 19 ഇ-​ജാ​ഗ്ര​താ പാ​സ് നിർബന്ധം – ഡി ജി പി

85

തി​രു​വ​ന​ന്ത​പു​രം: അന്യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​തി​ന് പാ​സി​നാ​യി അ​പേ​ക്ഷി​ക്കുമ്പോൾ അ​വ​ര്‍​ക്ക് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള കോ​വി​ഡ് 19 ഇ-​ജാ​ഗ്ര​താ പാ​സ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സംസ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ഡി​ജി​പി​മാ​ര്‍​ക്കും പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്കും അ​യ​ച്ച സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ന്‍റെ പാ​സ് ല​ഭി​ക്കാ​തെ പ​ല​രും സം​സ്ഥാ​ന അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബെ​ഹ്റ സ​ന്ദേ​ശം അ​യ​ച്ച​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് 19 ഇ-​ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

കേ​ര​ള​ത്തി​ല്‍ നി​ന്ന് പാ​സ് ല​ഭി​ച്ചാ​ല്‍ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള പാ​സി​ന് അ​പേ​ക്ഷി​ക്കാം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന ര​ണ്ട് പാ​സു​ക​ളു​മാ​യി മാ​ത്ര​മേ അം​ഗീ​കൃ​ത ചെ​ക്ക് പോ​സ്റ്റു​ക​ള്‍ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ​വെ​ന്ന് ഡി​ജി​പി അ​റി​യി​ച്ചു. ഇ​ത്ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പാ​സി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള പോ​ര്‍​ട്ട​ലി​ല്‍ കേ​ര​ളം ന​ല്‍​കു​ന്ന കോ​വി​ഡ് 19 ഇ-​ജാ​ഗ്ര​താ പാ​സ് സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

NO COMMENTS