റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെയുള്ള വംശഹത്യയ്ക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവ്

146

മ്യാൻമർ : റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെയുള്ള വംശഹത്യയ്ക്കെതിരെ നടപടി സ്വീകരിക്കാൻ മ്യാൻ മറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. മ്യാൻമറിലെ റോഹിംഗ്യകൾ അങ്ങേയറ്റം ദുർബലരാ ണെന്നും റോഹിംഗ്യ കളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള താൽക്കാലിക നടപടികൾക്കായുള്ള ഉത്തരവ് മ്യാൻമറിൽ “അന്താരാഷ്ട്ര നിയമപരമായ ബാധ്യതകൾ സൃഷ്ടിക്കുന്നുവെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് ജഡ്ജി അ​ബ്ദു​ല്‍​ഖ്വാ​വി അഹമ്മദ് യൂസഫ് പറഞ്ഞു. വ്യാ​ഴാ​ഴ്ച ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സ് പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു ഹേ​ഗി​ലെ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഗാം​ബി​യ​യാ​ണു മ്യാ​ന്‍​മ​റി​ലെ വം​ശ​ഹ​ത്യ സം​ബ​ന്ധി​ച്ച വി​ഷ​യം രാ​ജ്യാ​ന്ത​ര കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട വാ​ദ​പ്ര​തി​വാ​ദം കേ​ട്ട​ശേ​ഷ​മാ​ണു കോ​ട​തി​യു​ടെ തീ​രു​മാ​നം. കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി എ​ന്തെ​ല്ലാം ന​ട​പ​ടി​ക​ളെ​ടു​ത്തു എ​ന്ന​തി​നെ​പ്പ​റ്റി നാ​ലു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും രാ​ജ്യാ​ന്ത​ര കോ​ട​തി പ്ര​സി​ഡ​ന്‍റാ​യ ജ​ഡ്ജി അ​ബ്ദു​ല്‍​ഖ്വാ​വി അ​ഹ​മ്മ​ദ് യൂ​സ​ഫ് നി​ര്‍​ദേ​ശി​ച്ചു.

കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്ക​രു​തെ​ന്നു സൈ​ന്യ​ത്തോ​ടു നി​ര്‍​ദേ​ശി​ച്ച കോ​ട​തി, റോഹിങ്ക്യൻ അഭയാർഥികളുടെ വംശഹത്യ തടയാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് നാലുമാസത്തിനകം അറിയിക്കണമെന്നും മ്യാൻമറിനോട് നിർദേശിച്ചിട്ടുണ്ട്. അതിനിടെ കോടതിയുടെ ഏകകണ്ഠമായ തീരുമാനത്തെ മനുഷ്യാവകാശ പ്രവർത്തകർ സ്വാഗതം ചെയ്തു.റോഹിംഗ്യകളുടെ വംശഹത്യ തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളാൻ മ്യാൻമറിനോടുള്ള ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്കെതിരായ അതിക്രമങ്ങൾ തട യുന്നതിനുള്ള സുപ്രധാന നടപടിയാണിതെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള അസോസിയേറ്റ് ഇന്റർനാഷണൽ ജസ്റ്റിസ് ഡയറക്ടർ പരം-പ്രീത് സിംഗ് പറഞ്ഞു.

NO COMMENTS