തുടർഭരണം – ജനാഭിലാക്ഷം നിറവേറ്റിയതിന് ആശംസകളർപ്പിച്ചു മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന ജന : സെക്രട്ടറി പി.കെ.എ.കരീം

55

ആലുവ : പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്ത് പിടിച്ച് ജനാഭിലാക്ഷം നിറവേറ്റുകയും, അഴിമതി രഹിത വികസന കുതിപ്പിന് നേതൃത്വം നൽകുകയും ചെയ്തതിന് ജനങ്ങൾ നൽകിയ സമ്മാനമാണ് പിണറായി സർക്കാരി നുള്ള ഭരണ തുടർച്ചയെന്ന് മഹല്ല് ജമാ അത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ.കരീം പ്രസ്താവനയിൽ പറഞ്ഞു .

ജനാധിപത്യ മതേതര സംവിധാനത്തെ വെല്ലുവിളിക്കുന്ന ദുഷ്ടശക്തികൾക്കെതിരെ യുള്ള താക്കീതുകൂടിയാണ് ഈ വിജയം, ജനങ്ങൾ അർപ്പിച്ച വിശ്വാസമനുസരിച്ച് പ്രവർത്തിക്കാൻ തുടർഭരണത്തിന് കഴിയട്ടെയെന്നും ആശംസിച്ചു

NO COMMENTS