സ്ലീപ്പര്‍ കോച്ചുകളില്‍ സീസണ്‍ ടിക്കറ്റുകാര്‍ക്കു യാത്രാനുമതി നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്

179

കോട്ടയം • സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്കു പകല്‍ സമയത്ത് സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്നു കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ദക്ഷിണ റയില്‍വേയ്ക്കു നിര്‍ദേശം നല്‍കി. ഒരു മാസത്തിനുള്ളില്‍ ഉത്തരവു നടപ്പാക്കണം. വേണാട് എക്സ്പ്രസിലേയും പരശുറാം എക്സ്പ്രസിലേയും ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്മെന്റ് നിര്‍ത്തലാക്കിയ റയില്‍വേ, സീസണ്‍ ടിക്കറ്റ് യാത്രക്കാരനു ടിക്കറ്റ് ചാര്‍ജ് മടക്കി നല്‍കാനും 12000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.മുതിര്‍ന്ന അഭിഭാഷകനായ തോമസ് മാത്യു നല്‍കിയ പരാതി പരിഗണിച്ചാണു കോടതി ഉത്തരവ്. മൂന്നു മാസത്തേക്കു 2930 രൂപയ്ക്കു സീസണ്‍ ടിക്കറ്റ് നല്‍കിയ റയില്‍വേ യാതൊരു അറിയിപ്പും കൂടാതെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്മെന്റുകള്‍ നിര്‍ത്തലാക്കിയെന്നും ടിക്കറ്റ് തുക മടക്കി നല്‍കാന്‍ തയാറായില്ലെന്നും കാട്ടിയാണു തോമസ് മാത്യു പരാതി നല്‍കിയത്.