പി.എം.ജി.എസ്.വൈ പദ്ധതിയില്‍ 96 റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

56

കാസറഗോഡ് : പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം 103 റോഡുകള്‍ക്കും, പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം എട്ട് റോഡുകള്‍ക്കും ജില്ലയില്‍ ഇതുവരെ അനുമതി ലഭിച്ചത്. ഇതില്‍ 2020 ജൂലൈ 31 വരെയുള്ള കാലയളവില്‍ 96 റോഡുകളുടെ പ്രവര്‍ത്തി പൂര്‍ത്തിയായി. ജില്ലയില്‍ 2001-02 വര്‍ഷം മുതലാണ് പി.എം.ജി.എസ്.വൈ പദ്ധതി ആരംഭിച്ചത്. പി.എം.ജി.എസ്.വൈ. മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സ്ഥലം ലഭ്യമാകാത്തതിനാല്‍ വിവിധ ഘട്ടങ്ങളി ലായി മൂന്ന് റോഡുകളും ഏഴാം ഘട്ടത്തിലെ ടെന്‍ഡര്‍ നടത്തിയപ്പോള്‍ ഏറ്റെടുക്കാത്തതായ രണ്ടു റോഡുകളും ഏട്ടാം ഘട്ടത്തില്‍ പി.എം.ജി.എസ്.വൈ. മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സ്ഥലം ലഭ്യമാകാത്തതിനാല്‍ രണ്ട് റോഡും പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ നിന്നും ഒഴിവാക്കിയതായി കെ.എസ്.ആര്‍.ആര്‍.ഡി.എ അറിയിച്ചു.

2020 ജൂണ്‍ 25 വരെ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ആകെ 246.280 കിലോമിറ്റര്‍ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചു. പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ഇനത്തില്‍ ഇതുവരെയായി 13019.77 ലക്ഷം രൂപ ചിലവഴിച്ചു.

പട്രോളിങ് നടത്താന്‍ യാന ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ഉള്‍നാടന്‍ ജലശയങ്ങളില്‍ അനധികൃത മത്സ്യബന്ധനം തടയുന്നതിന് പട്രോളിങ് നടത്താന്‍ താത്പര്യമുളള യാന ഉടമകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ കാഞ്ഞങ്ങാടുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭ്യമാണ്. ആഗസ്റ്റ് 20 നകം അപേക്ഷിക്കണം. ഫോണ്‍ 04672202587

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള ഷോപ്സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ അംഗങ്ങളായ വരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2020 -21 അധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി വരെയുള്ള (പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ) കോഴ്സുകളില്‍ പഠിക്കുന്ന പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

അപേക്ഷ ഫോമും വിശദ വിവരങ്ങളും peedika.kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, അസി. ലേബര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലും ലഭ്യമാണ്. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്തംബര്‍ 30 നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍,കെ.എസ്. ആന്റ് സി ഇ ഡബ്‌ള്യു ഡബ്‌ള്യു എഫ് ബി,സാന്റല്‍ സിറ്റി ബില്‍ഡിങ്, വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് 04994 255110, 9747 931 567, 960 505 6348

NO COMMENTS