സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം

23

പാലക്കാട് : ഞായറാഴ്ച നടന്ന അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ പാനലിന് ജയം.

പാനലിൽ മത്സരിച്ച 11 പേരും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. വോട്ടർപട്ടികയിലുള്ള 10,023 പേരിൽ 4,161 പേർ വോട്ട് രേഖ പ്പെടുത്തി. 1,491 വോട്ടാണ് കോൺഗ്രസ് പാനലിന്റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. ഇ അശോക്കുമാർ നേടിയ 2,247 വോട്ടാണ് പാനലിലെ ഏറ്റവും ഉയർന്ന വോട്ടുനില. സി.പി.എം. നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിയുടെ പാനലിന് പരമാവധി 756 വോട്ടും ബി.ജെ.പി.ക്ക് പരമാവധി 399 വോട്ടും ലഭിച്ചു.

തിരഞ്ഞെടുപ്പ് വിജയികൾ: ജനറൽ വിഭാഗം: ഇ. അധോമാർ, എം. മൊയ്തീൻ, വി. രാജൻ, ടി. രാമചന്ദ്രൻ, സാബു കാർലോസ് പി. സുരേഷ്കുമാർ. വനിതാസംവരണം. കെ. ചന്ദ്രിക, ആർ നിർമല ടി.എം. പ്രസിത. പട്ടികജാതി സംവരണം: കെ. ഹരിഹരൻ നിക്ഷേപ സംവരണം എൻ പ്രേമകുമാരൻ.

കോൺഗ്രസ്, ബി.ജെ.പി., സി.പി.എം. കക്ഷികളുടെ നേതൃത്വത്തിലുള്ള മൂന്നുപാനലുകളാണ് മത്സരിച്ചത്.

NO COMMENTS