ന​രേ​ന്ദ്ര മോ​ദി – ഒ​രു വാ​ർ​ത്താ​സ​മ്മേ​ള​നം പോ​ലും ന​ട​ത്താ​ത്ത ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രിയെന്ന് കോ​ണ്‍​ഗ്ര​സ് നേ​താവ് ഭൂ​പേ​ഷ് ബാ​ഗ​ൽ ​

209

ഭോ​പ്പാ​ൽ: ന​രേ​ന്ദ്ര മോ​ദി ഒ​രു വാ​ർ​ത്താ​സ​മ്മേ​ള​നം പോ​ലും ന​ട​ത്താ​ത്ത ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​ണെ​​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും ച​ത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഭൂ​പേ​ഷ് ബാ​ഗ​ൽ. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ച് ബി​ജെ​പി സം​സാ​രി​ക്കു​ന്നി​ല്ല. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തെ സം​ബ​ന്ധി​ച്ച് അ​വ​ർ​ക്ക് കാ​ഴ്ച​പ്പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൈ​ന്യ​ത്തി​ന്‍റെ പേ​ര് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ര​ന്ത​രം രം​ഗ​ത്തുവ​രു​ന്നു. എ​ന്നാ​ൽ ബി​ജെ​പി തു​ട​ർ​ച്ച​യാ​യി സൈ​ന്യ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ക്കു​ന്നു. ബി​ജെ​പി​ക്ക് മ​റ്റൊ​ന്നും സം​സാ​രി​ക്കാ​നി​ല്ലെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മോ​ദി​യു​ടെ പേ​രി​ൽ വോ​ട്ട് ചോ​ദി​ക്കു​ന്നു. എ​ന്നാ​ൽ മോ​ദി സൈ​ന്യ​ത്തി​ന്‍റെ പേ​രി​ൽ വോ​ട്ട് ചോ​ദി​ക്കു​ന്നു​വെ​ന്നു ഭൂ​പേ​ഷ് ബാ​ഗ​ൽ കു​റ്റ​പ്പെ​ടു​ത്തി. ബി​ജെ​പി​ക്ക് അ​ധി​കാ​രം ന​ഷ്ട​മാ​കു​മെ​ന്നും യു​പി​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ബാ​ഗ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

NO COMMENTS