കശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്

211

കശ്മീര്‍ : ജമ്മു കശ്മീരിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ പിഡിപിയുമായുള്ള സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചു .ഇന്ന് മന്‍മോഹന്‍ സിംഗിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പിഡിപിയുമായി ഒരിക്കലും സഖ്യമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു .

കശ്മീരിലെ 87 അംഗ നിയമസഭയില്‍ പിഡിപിക്ക് 28 സീറ്റുകളും കോണ്‍ഗ്രസിന് 12 സീറ്റുകളുമാണുള്ളത്. 44 സീറ്റുകള്‍ ഉണ്ടെങ്കിലേ പിഡിപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയൂ. ഇതിനിടെ ചില പിഡിപി നേതാക്കള്‍ സ്വതന്ത്രന്മാരുമായും സിപി ഐ എം എം. എല്‍ എമാരുമായും ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

NO COMMENTS