നോട്ട് പിന്‍വലിക്കലിനെ കുറിച്ച് ധവള പത്രം ഇറക്കണമെന്ന് കോണ്‍ഗ്രസ്

222

പട്ന • നോട്ടുകള്‍ അസാധുവാക്കിയത് ഇന്ത്യയിലെ ഏറ്റവും വലിയ കുംഭകോണമാണെന്നും ഇതെക്കുറിച്ചു കേന്ദ്രം ധവള പത്രം ഇറക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ചു സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണം. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന് ആരുടെ ഉപദേശമാണ് കേന്ദ്ര സര്‍ക്കാര്‍ തേടിയതെന്നും അറിയണം. ഇക്കാര്യം പ്രധാനമന്ത്രിയുടെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിനുപോലും അറിവുണ്ടായിരുന്നില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു. എന്നാല്‍, ചില ആളുകള്‍ക്ക് ഇതു സംബന്ധിച്ചു മുന്‍കൂര്‍ അറിവുണ്ടായിരുന്നു. കാരണം കൊല്‍ക്കത്തയിലെ ബാങ്കില്‍ ബിജെപിയുടെ അക്കൗണ്ടില്‍ ഒരുകോടി രൂപ നിക്ഷേപിച്ചു. കൂടാതെ ബിഹാറിലും ഒഡീഷയിലും പാര്‍ട്ടി വസ്തുക്കള്‍ വാങ്ങി. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പൂര്‍ണ പരാജയമായി. വരുംവരായ്കകള്‍ നോക്കാതെ തിരക്കിട്ട് എടുത്ത തീരുമാനം സാമ്ബത്തികരംഗം താറുമാറാക്കി എന്നു മാത്രമല്ല, കഷ്ടപ്പെട്ടുണ്ടാക്കിയ പണം പിന്‍വലിക്കാന്‍ ജനങ്ങളാകെ ക്യൂ നില്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY