സിവിൽ സർവീസസ് വിജയികൾക്ക് അനുമോദനം

10

2021 ലെ സിവിൽ സർവീസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പഠിച്ച് വിജയിച്ച വിദ്യാർഥികളെ സംസ്ഥാന സർക്കാർ ആദരിക്കും. സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 30 പേരെയാണ് അനുമോദിക്കുന്നത്. ആഗസ്റ്റ് 22 വൈകുന്നേരം 3.30ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച് അവാർഡുകൾ വിതരണം ചെയ്യും.

ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് ഐ.എ.എസ്, ഡി.ജി.പി. അനിൽകാന്ത് ഐ.പി.എസ് തുങ്ങിയവർ പങ്കെടുക്കും.