ആയുർവേദ സിദ്ധ യുനാനി വിഭാഗങ്ങളുടെ സമഗ്ര വികസനം – നിർദ്ദേശങ്ങൾ സമർപ്പിക്കാം

26

തിരുവനന്തപുരം : ആയുർവേദ സിദ്ധ യുനാനി ഔഷധങ്ങളിൽ ചേർക്കുന്ന അസംസ്‌കൃത ഔഷധങ്ങളുടെ (അങ്ങാടി പച്ചമരുന്നുകൾ) ശേഖരണം, സൂക്ഷിപ്പ്, വിപണനം എന്നിവ സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കാൻ ഡ്രഗ്‌സ് കൺട്രോൾ ആയുർവേദ വിഭാഗം തയ്യാറെടുക്കുന്നു. ഇതിലേക്കായി പൊതുജനങ്ങൾക്കും പ്രായോഗിക പരിജ്ഞാനമുള്ളവർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ മാസം 31നു മുമ്പ് സമർപ്പിക്കാം.

വിലാസം: ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയുർവേദം), ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയുർവേദം) എന്നിവരുടെ കാര്യാലയം, ആരോഗ്യഭവൻ, എം.ജി. റോഡ്, തിരുവനന്തപുരം-695001, ഇ-മെയിൽ: dcayur@gmail.com. ഫോൺ: 0471-2335393.

NO COMMENTS