സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമം – നേട്ടം കൊയ്ത് മടിക്കൈ

79

കാസറഗോഡ് ; സംസ്ഥാന ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത കേരള മിഷ ന്റൈ നേതൃത്വത്തില്‍ ജില്ലയില്‍ ശുചിത്വ പദവി നേടുന്ന ആദ്യ പഞ്ചായത്തായി മടിക്കൈ. ‘മടിക്കൈ ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം പദ്ധതി 2016 ല്‍ രൂപീകരിച്ച് കൊണ്ട് വിപുലമായ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളാണ് പഞ്ചാ യത്തില്‍ ഇതിനകം നടപ്പിലാക്കിയത്.

പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്ക് തുണി സഞ്ചി വിതരണം, എരികുളത്ത് ആധുനിക മാലിന്യ സംസ്‌ക്കരണ കേന്ദ്രം, വാര്‍ഡുകളില്‍ മാലിന്യ ശേഖരണപ്പെട്ടികള്‍, സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന രഹിത പഞ്ചായത്ത്,ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് ബയോഗ്യാസ് പ്ലാന്‍ുകള്‍, കമ്പോസ്റ്റ് പിറ്റ് നിര്‍മ്മാണം എന്നിവയെല്ലാം മടിക്കൈ പഞ്ചായത്തിന്റെ മാത്രം നേട്ടങ്ങളാണ്. ജില്ലയില്‍ ആദ്യമായി രൂപീകരിച്ച ഹരിത കര്‍മസേന വഴി മുഴുവന്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നു. കേരഗ്രാമം പദ്ധതിയുടെ കീഴില്‍ ജൈവവള നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു.

വിപുലമായ സൗകര്യങ്ങളോടെ അജൈവ മാലിന്യ ശേഖരണ യൂണിറ്റിന് പുതിയ കെട്ടിടം നിര്‍മ്മിച്ചു. ഇതിലൂടെ 45 അംഗ ഹരിത കര്‍മ്മ സേനയെ അഞ്ച് സംരഭക യൂണിറ്റ് കളായി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് സജീവമാവുകയാണ്.

ശുചിത്വ പദവി പ്രഖ്യാപനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ അദ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുബ്രമണ്യന്‍ മുഖ്യാതിഥിയായിരുന്നു. സ്ഥിരംസമിതി ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.

NO COMMENTS