എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകൾ ‌നശിപ്പിച്ചതായി പരാതി.

34

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിയോജക മണ്ഡലം എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥി ചെങ്കല്‍ രാജശേഖരന്റെ ഫ്‌ളക്‌സ് ബോര്‍ഡുകൾ നശിപ്പിച്ചതായി പരാതി. ബി.ജെ.പി ക്കാരാണ് പരാതി നൽകിയത് പഴിഞ്ഞിക്കുഴി, ഭഗവതിപുരം ഭാഗങ്ങളില്‍ സ്‌ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.

ഇതിനെതിരെ ബി.ജെ.പി ഇലക്ഷന്‍ കണ്‍വീനര്‍ നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കി. സമാധാനന്തരീക്ഷം തകര്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്‌തമായ നിയമ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുകയാണ്. പരാജയഭീതി മൂലമാണ് എതിരാളികള്‍ ഇത്തരത്തില്‍ ചെയ്യുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

NO COMMENTS