ചട്ടലംഘനം: കാരണംകാണിക്കൽ നോട്ടീസ് നൽകി – ആവർത്തിക്കില്ലെന്ന് മറുപടി

167

ഡിഫറൻറ്‌ലി ഏബിൾഡ് വെൽഫയർ അസോസിയേഷൻ യോഗത്തിൽ പങ്കെടുത്ത് ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ കാരണം കാണിക്കൽ നോട്ടീസ് നൽകി. അറിയാതെ സംഭവിച്ച് പോയതാണെന്നും ആവർത്തിക്കില്ലെന്നും പരശുവയ്ക്കൽ മോഹനൻ നോട്ടീസിന് മറുപടി നൽകി.

കോർപറേഷൻ ഭാരവാഹിയായി ഇരിക്കവേ സംഘടനായോഗത്തിൽ പങ്കെടുത്ത് ഇത്തരം പ്രമേയം പാസാക്കിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. രാഷ്ട്രീയ വികലാംഗ സംഘ് ഭാരവാഹികൾ നൽകിയ പരാതിയെത്തുടർന്നായിരുന്നു നടപടി. മറുപടി തൃപ്തികരമായതിനാൽ തുടർനടപടികൾ അവസാനിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

NO COMMENTS