അഞ്ച് ജില്ലാ കളക്ടര്‍മാരെ മാറ്റി

175

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് കളക്ടര്‍മാരെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലാ കളക്ടര്‍മാരെയാണ് മാറ്റിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച തീരുമാനമെടുത്തു. ഡോ.കെ.വാസുകി തിരുവനന്തപുരത്തും ഡോ.എസ്. കാര്‍ത്തികേയന്‍ കൊല്ലത്തും ടി.വി.അനുപമ ആലപ്പുഴയിലും നവജ്യോത് ഖോസ കോട്ടയത്തും കളക്ടര്‍മാരാവും. സുരേഷ് ബാബുവാണ് പുതിയ പാലക്കാട് ജില്ലാ കളക്ടര്‍. സ്വാതന്ത്ര്യദിനത്തിന് ആര്‍.എസ്.എസ് ആധ്യക്ഷന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെതിരെ ശക്തമായ നിലപാടെടുത്ത പാലക്കാട് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയും സംഭവത്തിന്റെ പിറ്റേ ദിവസം സ്ഥലം മാറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.