വിഴിഞ്ഞം തീരത്ത് കലക്ടറുടെയും കമ്മിഷണറുടെയും അപ്രതീക്ഷിത സന്ദർശനം

277

വിഴിഞ്ഞ;∙മീൻപിടിത്ത തീരത്ത് ഇന്നലെ രാത്രിയിൽ കലക്ടറുടെയും കമ്മിഷണറുടെയുംഅപ്രതീക്ഷിത സന്ദർശനം. ഇന്നലെ രാത്രി 9.30 ഓടെയാണ് കലക്ടർ ബിജു പ്രഭാകർ, കമ്മീഷണർ ജി. സ്പർജൻ കുമാർ, ആർഡിഒ: സബിൻ എന്നിവരുൾപ്പെട്ട സംഘം വിഴിഞ്ഞം തീരത്തെത്തിയത്. ഫിഷ്‌ലാൻഡിങ് കേന്ദ്രത്തിലെത്തിയ സംഘം തുടർന്ന് കാൽനടയായി തുറമുഖ തീരം മുഴുവൻ കറങ്ങി  സുരക്ഷാ നടപടികൾ വിലയിരുത്തി. നോമാൻസ് ലാൻഡിലെ ബാരിക്കേഡ് സ്ഥാപിക്കൽ, പിക്കറ്റ് പോസ്റ്റുകളുടെ ട്ടിമേയൽ എന്നിവയുടെ കാര്യത്തിൽ ഉടൻ നടപടിയുണ്ടാവുമെന്ന് കലക്ടർ പറഞ്ഞു. പൊതുമരാമത്ത് ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിൽ പൊലീസ് വകുപ്പിൽ നിന്നനുവദിച്ച ഒൻപതു ലക്ഷം രൂപ വിനിയോഗിച്ചാവും ഇവിടുത്തെ സജ്ജീകരണങ്ങൾ സജ്ജമാക്കുകയെന്ന് കലക്ടർ പറഞ്ഞു.നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും പിക്കറ്റ് പോസ്റ്റുകളുടെ  ഷെഡുകൾ മാറ്റി കെട്ടിടങ്ങളാക്കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 

NO COMMENTS

LEAVE A REPLY