ഭര്‍ത്താവിനെ ഭാര്യ തല്ലിക്കൊന്ന് കുഴിച്ചുമൂടി

185

കോയമ്പത്തൂര്‍: ഭര്‍ത്താവിനെ ഭാര്യ തല്ലിക്കൊന്ന് കുഴിച്ചുമൂടി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. സംഭവത്തില്‍ ശാരദ എന്ന സ്ത്രീയെയും കൊലപാതകത്തിന് ഒത്താശ ചെയ്തു നല്‍കിയ കാമുകന്‍ റാമിനെയും ഇയാളുടെ സഹായി കൃഷ്ണയെയും പോലീസ് പിടിയിലായിട്ടുണ്ട്.
ആദ്യം മൂര്‍ഖന്‍ പാമ്പിനെ വിട്ട് ഭര്‍ത്താവിനെ കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ശാരദ ഭര്‍ത്താവിനെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയതെന്ന് പോലീസ് പറഞ്ഞു. ഈ മാസം എട്ടിനാണ് ശാരദ, ഭര്‍ത്താവ് ശക്തിവേലിനെ കൊലപ്പെടുത്തിയത്. തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം കുഴിച്ചു മൂടുകയായിരുന്നു. ശാരദയും റാമും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.
ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവ് തടസമാകുമെന്ന് കരുതി ഇയാളെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആരും അറിയാതെ കൊലപാതകം നടത്തുന്നതിനാണ് ഉറങ്ങുകയായിരുന്ന ശക്തിവേലിന് അരുകിലേക്ക് മൂര്‍ഖന്‍ പാമ്പിനെ വിട്ടത്. എന്നാല്‍ പാമ്പ് കടിച്ചില്ല. തുടര്‍ന്ന് കാമുകനെയും സുഹൃത്തിനെയും കൂട്ടി ശക്തിവേലിനെ വകവരുത്തുകയായിരുന്നു.