ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗം ഇന്ന്

248

തിരുവനന്തപുരം: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗം ഇന്നു ചേരും. രാവിലെ 10.30ക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. നോട്ടു പിന്‍വലിക്കല്‍ മൂലം കേരളത്തിലെ സഹകരണ മേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍, ചരക്ക് സേവന നികുതി നടപ്പാക്കുന്‌പോള്‍ സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എന്നിവയാണ് പ്രധാന പരിഗണനാവിഷയങ്ങള്‍. കേരളത്തിനുള്ള ഭക്ഷ്യധാന്യം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ക്ക് നല്‍കുന്ന പലിശ സബ്‌സിഡി, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി 13 അജണ്ടകളാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. വിഴിഞ്ഞം പദ്ധതി ഉള്‍പ്പെടെ സംസ്ഥാന നടപ്പാക്കുന്ന വന്‍കിട പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായം സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും

NO COMMENTS

LEAVE A REPLY