ബ്ലാക്ക് ഫം​ഗസ് അപൂര്‍വ രോ​ഗമെന്ന് മുഖ്യമന്ത്രി

13

ബ്ലാക്ക് ഫം​ഗസ് അപൂര്‍വ രോ​ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോ​ഗം ബാധിക്കുന്നത് വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമാണെന്നും, അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ കാറ്റ​ഗറി സി വിഭാ​ഗത്തില്‍ പെടുത്തിയിട്ടുള്ള രോ​ഗികളുടെ എണ്ണം കൂടുതലായതിനാല്‍ ബ്ലാക്ക് ഫം​ഗസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തേക്കാം. ​ഗുരുതരമായ പ്രമേഹ രോ​ഗം ഉള്ളവരിലാണ് ഈ രോ​ഗം കൂടുതലായി കാണുന്നത്. അവരെ കൊവിഡ് ബാധിച്ചാല്‍ നല്‍കേണ്ട ചികിത്സാ മാനദണ്ഡങ്ങള്‍ കൃത്യമായി ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്.

പ്രമേഹ രോ​ഗം നിയന്ത്രണവിധേയമായി നിര്‍ത്താനുള്ള പ്രത്യേക ശ്രദ്ധ രോ​ഗികളുടെ ഭാ​ഗത്ത് നിന്നും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS