പോലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടി

45

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐപിഎസ്ന്റെ നിർദേശപ്രകാരം കാസറഗോഡ് ഡി വൈ എസ് പി .പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ നടത്തിയ റെയ്‌ഡിൽ വിവിധ കേസുകളിൽ പോലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്ന 4 പ്രതികളെയാണ് പിടികൂടിയത്.

കഞ്ചാവ് കേസിൽ പ്രതിയായ മുഹമ്മദ്‌ ഹത്തിമുദ്ദിൻ, S/o. ഉമ്മർ. 24 വയസ്സ്. അഹ്മദ് കോമ്പൗണ്ട്. ഉദ്യാവർ. മഞ്ചേശ്വരം, കുടുംബ കോടതി വാറന്റ് ഉള്ള കൃഷ്ണ ക്‌ളാൽ. 43 വയസ്.ബുദ്രിയഃ, മഞ്ചേശ്വരം, വധ ശ്രമ കേസിൽ പ്രതിയായ സെനോഹർ 23 വയസ്, S/o. മുഹമ്മദ്‌ കുഞ്ഞി, ബീഫാത്തിമ മൻസിൽ, മാട. കുഞ്ചത്തൂർ. ആമ്സ് ആക്ട് കേസിൽ പ്രതിയായ അബുബക്കർ സിദ്ദിഖ്, 28വയസ്, s/o. ഹമീദ്, ബായാർപദവ, പൈവളികെ എന്നിവർ ആണ് അറസ്റ്റിലായത്.

റെയ്‌ഡിൽ മഞ്ചേശ്വരം സി ഐ. ഷൈൻ K. P. കുമ്പള സി ഐ പ്രമോദ്. അധൂർ സി ഐ വിശ്വമ്പരൻ നായർ. മേല്പറമ്പ എസ് എസ്. ഐ പദ്മനാഭൻ എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS