ചുട്ടരച്ച തേങ്ങാ ചമ്മന്തി

1053

ചേരുവകള്‍
1 മുറി തേങ്ങ
4 വറ്റല്‍മുളക്
1 തണ്ട് കറിവേപ്പില
10- 12 കഷണം ചുവന്നുള്ളി
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് പുളി

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ തേങ്ങ ചുട്ടെടുക്കാം. വിറകടുപ്പിലാണെങ്കില്‍ ചോറോ മറ്റോ വെച്ചു കഴിഞ്ഞു ബാക്കി വരുന്ന കനലില്‍ തേങ്ങ ചുട്ടെടുക്കുക. ഗ്യാസ് അടുപ്പ് മാത്രമേ വീട്ടിലുള്ളുവെങ്കിലും വിഷമിക്കണ്ട, അതിലും തേങ്ങ ചുട്ടെടുക്കാന്‍ മാര്‍ഗമുണ്ട്. തേങ്ങ കുറച്ചു വലിയ കഷണങ്ങളായി പൂളിയെടുക്കുക. ഇത് കമ്പിയിലേ കത്തിയുടെ മുനയിലോ കുത്തിയെടുത്ത് ഗ്യാസ് അടുപ്പിലെ തീയുടെ മുകളില്‍ കാണിച്ച് ചുട്ടെടുക്കുക.

തൊലി കളഞ്ഞ ചുവന്നുള്ളിയും വറ്റല്‍മുളകും കറിവേപ്പിലയും കൂടി ഒരു പാനിലിട്ട് എണ്ണ ഒഴിക്കാതെ ചെറുതായി വാട്ടിയെടുക്കുക. ചുവന്നുള്ളിയും മുളകും മേല്‍ പറഞ്ഞതുപോലെ ചുട്ടെടുത്താല്‍ അത്രയും രുചി കൂടും.

ഇനി തേങ്ങാ പൂളുകളും ചുവന്നുള്ളിയും മുളകും കറിവേപ്പിലയും ആവശ്യത്തിന് പുളിയും ഉപ്പും കൂടി ചേര്‍ത്ത് അരച്ചെടുക്കുക. നിങ്ങളുടെ പാകത്തിന് അരഞ്ഞു കഴിഞ്ഞാല്‍ അര ടീസ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്തിളക്കുക. രുചികരമായ ചുട്ടരച്ച തേങ്ങാ ചമ്മന്തി തയ്യാര്‍.

NO COMMENTS