ഛോട്ടാരാജന്‍ പ്രതിയായ ഹനീഫ് കഡവാല കൊലക്കേസ് സിബിഐ അന്വേഷിക്കും

221

അധോലോക കുറ്റവാളി ഛോട്ടാരാജന്‍ പ്രതിയായ ഹനീഫ് കഡവാല കൊലക്കേസ് സിബിഐ ഏറ്റെടുത്തു. 1993ലെ മുംബൈ സ്ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് ആയുധംകടത്തു കേസില്‍ പ്രതിയായിരുന്ന ഹനീഫ് കഡവാലയെ ഛോട്ടാരാജനും കൂട്ടാളികളും കൊലപ്പെടുത്തിയെന്നാണ് കേസ്. ഛോട്ടാരാജന്‍ പ്രതിസ്ഥാനത്തുള്ള എഴുപതോളം കേസുകളാണ് മഹാരാഷ്ട്ര സ‍ര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിട്ടുള്ളത്.മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഹനീഫ് കഡവാല കൊലക്കേസ് സിബിഐ ഏറ്റെടുക്കുന്നത്. ഛോട്ടാരാജനും ഗുരു സത്തം അടക്കമുള്ള കൂട്ടാളികളും പ്രതിയായ കേസാണ്. 1993 ബോംബെ സ്ഫോടനപരമ്ബരയുമായി ബന്ധപ്പെട്ട് ആയുധംകടത്തിയെന്ന് ആരോപിക്കപ്പെട്ട ഹനീഫ് കഡവാല മുംബൈയില്‍വെച്ച്‌ 2001 ബെഫ്രുവരി ഏഴിനാണ് കൊല്ലപ്പെടുന്നത്.257പേര്‍ മരിച്ച മുംബൈ സ്ഫോടനപരമ്ബരയ്ക്ക പ്രതികാരമായാണ് ഛോട്ടാരാജന്റെ അധോലോക കമ്ബനി ഹനീഫ കഡവാലയെ കൊലപ്പെടുത്തിയത്. സ്ഫോടന പരമ്ബന നടക്കുന്ന സമയത്ത് നടന്‍ സഞ്ജയ് ദത്തിന് എകെ 56 തോക്ക് കൈമാറിയെന്ന കേസില്‍ വിചാരണനേരിട്ട ഹനീഫ് കഡവാലയെ ടാഡ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ചോട്ടയുടെ സംഘത്തിലെ മൂന്ന് പേര്‍ ബാന്ദ്രവെസ്റ്റിലെ കഡവാലയുടെ ഓഫീസിലെത്തി കൊലപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങളായി വിദേശരാജ്യങ്ങളില്‍ ഒളിച്ചുകഴിഞ്ഞിരുന്ന ഛോട്ടാരാജനെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഇരുപത്തിയഞ്ചിന് ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ചാണ് പിടികൂടിയത്.
ഛോട്ടായ്ക്കെതിരെ മഹാരാഷ്ട്രയില്‍ മാത്രം കൊലപാതകം തട്ടിക്കൊണ്ടുപോകല്‍ എന്നിവയട്ടം എഴുപതോളം കേസുകളുണ്ട്. ഈ കേസുകളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്. 2011ല്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ ജെഡെയെ കൊലപ്പെടുത്തിയതിന്റെ പിന്നിലും ഛോട്ടാ രാജന്റെ കൈകളാണെന്നാണ് സിബിഐ കണ്ടെത്തല്‍.

NO COMMENTS

LEAVE A REPLY