കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ തലവന്‍ വാങ് കിങ്​ലിയാനെ അഴിമതിക്കുറ്റത്തിനു ജീവപര്യന്തം തടവിനു ശിക്ഷിച്ചു

210

ബെയ്ജിങ്• ദക്ഷിണ ചൈനാ നഗരം ഗുവാങ്ഷൗവിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ തലവന്‍ വാങ് കിങ്​ലിയാനെ അഴിമതിക്കുറ്റത്തിനു ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പ്രസിഡന്റ് സി ജിന്‍പിങ് അഴിമതിക്കെതിരായി തുടങ്ങിയ പോരാട്ടത്തിന് ഇരയാകുന്ന ഏറ്റവും ഒടുവിലത്തെ പാര്‍ട്ടി ഭാരവാഹിയാണ്.2014ല്‍ തുടങ്ങിയ പാര്‍ട്ടിതല അന്വേഷണത്തിനുശേഷം വാങ്ങിനെ പ്രോസിക്യൂഷനു കൈമാറുകയായിരുന്നു. നൂറ്റന്‍പതു ലക്ഷം ഡോളറിനു തുല്യമായ യുവാന്‍ കൈക്കൂലിയായി സ്വീകരിച്ചെന്നായിരുന്നു കുറ്റം. പദ്ധതികളുടെ അംഗീകാരത്തിനായിട്ടാണു കൈക്കൂലി കൈപ്പറ്റിയത്. വധശിക്ഷ വരെ ലഭിക്കാവുന്നതായിരുന്നു കുറ്റം.ചൈനയില്‍ കോടതികള്‍ ഭരണകക്ഷി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്.പാര്‍ട്ടി ഉന്നയിക്കുന്ന ആരോപണങ്ങള്‍ കോടതികള്‍ തള്ളിക്കളയാറില്ല. അതുകൊണ്ടു തന്നെ വാങ് ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു.16 വര്‍ഷംമുന്‍പ് ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി യൂത്ത് ലീഗ് അധ്യക്ഷനായിരിക്കുമ്ബോഴാണ് അഴിമതി. വാങ്ങിന്റെ കുടുംബത്തിന്റെയോ അഭിഭാഷകരുടെയോ പ്രതികരണം ലഭ്യമല്ല.

NO COMMENTS

LEAVE A REPLY