ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ചൈനയില്‍

241

ബീജിങ് : ലോകത്തെ ഏറ്റവും ഉയരമുള്ള പാലമായ ബെയ്പാഞ്ചിയാങ് ചൈനയില്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. പര്‍വത നിരകളായ യുനാന്‍, ഗ്വിസൊ എന്നീ രണ്ട് പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ബെയ്പാഞ്ചിയാങ് പാലത്തിന്റെ ഉയരം 565 മീറ്ററാണ്. വ്യാഴാഴ്ചയാണ് സഞ്ചാരികള്‍ക്കായി പാലം തുറന്നുകൊടുത്തത്. 1,314 കോടി രൂപയാണ് ഇതിന് ചിലവായത്. പാലം തുറന്നുകൊടുത്തതോടെ യുനാനിലെ സുവാന്‍വെയില്‍നിന്ന് ഗ്വിസൊയിലെ ഷ്വിചെങിലേക്കുള്ള യാത്ര അഞ്ച് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായി ചുരുങ്ങും. നേരത്തെ ചൈനയിലെ തന്നെ ഹുബേ പ്രവിശ്യയിലെ സിദു നദിക്ക് കുറുകെയുള്ള പാലത്തിന്റെ പേരിലായിരുന്നു ഏറ്റവും ഉയരമുള്ള പാലമെന്ന റെക്കോര്‍ഡ്.

NO COMMENTS

LEAVE A REPLY