ചൈനീസ് കമ്പനികളുടെ ഉല്‍പ്പന്ന ബഹിഷ്കരണം ബന്ധം വഷളാക്കുമെന്ന് ചൈനീസ് പത്രം

175

ബീജിങ്: ചൈനീസ് കമ്ബനികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ ആഹ്വനത്തിനെതിരെ ചൈനീസ് ദേശീയ മാധ്യമം. ബഹിഷ്കരണ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിക്കുമെന്നാണ് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈെംസ് പറയുന്നത്.പാകിസ്താനെ അനുകൂലിക്കുന്ന നിലപാട് എടുക്കുന്ന ചൈനയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യ അപ്രഖ്യാപിത ബഹിഷ്കരണ നീക്കം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിനുള്ള ആഹ്വാനം നടത്തിയത്.
ഇത് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധങ്ങളില്‍ വിവേചനം കാണിക്കലാണെന്നും വ്യാവസായികമായും അടിസ്ഥാനപരമായും വളര്‍ന്നു വരുന്ന ഒരു രാജ്യത്തിന് ഇത് ഗുണകരമാവില്ലെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.അടുത്ത ദിവസങ്ങളില്‍ ഗോവയില്‍ നടക്കുന്നബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങും പങ്കെടുക്കുന്നുണ്ട്.
അതേ സമയം ഇരു നേതാക്കളുംം തമ്മിലുള്ള ചര്‍ച്ചയില്‍ ബഹിഷ്കരണ വിഷയം കടന്നുവരാനുള്ള വിരളമാണ്. പരസ്യമായി ഇന്ത്യ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഔദ്യോഗികമായി ചൈനക്ക് ഇക്കാര്യം ഉന്നയിക്കാനുമാകില്ല.
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. പാകിസ്താനെ പരസ്യമായി അനുകൂലിച്ച്‌ രംഗത്തെത്തുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും ദീപാവലിക്ക് സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY