പത്ത് മാസം പ്രായമായ കുഞ്ഞിനെ ലൈംഗീകമായി പീഡിപ്പിച്ച 38കാരന്‍ അറസ്റ്റില്‍

180

ന്യൂഡല്‍ഹി: പത്ത് മാസം പ്രായമായ കുഞ്ഞിനെ രണ്ട് മണിക്കൂറോളം ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ 38കാരന്‍ അറസ്റ്റില്‍. പീഡനത്തിന് ശേഷം മരിച്ചെന്ന് കരുതി പ്രതി കുട്ടിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ തക്കസമയത്ത് പോലീസ് കുട്ടിയെ കണ്ടെത്തിയതിനാല്‍ ജീവന്‍ രക്ഷിക്കാനായി.പിതാവിനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി തട്ടിയെടുക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നും ലഭിച്ച മൊബൈല്‍ ഫോണാണ് പ്രതിയെ കുടുക്കാന്‍ സഹായകമായത്. കുട്ടിയെ കാണാതായപ്പോള്‍ തന്നെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ കണ്ടെത്താനായി നടത്തിയ തിരച്ചിലില്‍ പ്രതിയും പങ്കാളിയായിരുന്നു.വിജയ് എന്നയാളാണ് അറസ്റ്റിലായത്.