ബാലസൗഹൃദ കേരളം – ഗോപിനാഥ് മുതുകാട് ബ്രാൻഡ് അംബാസഡർ

49

തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ആവിഷ്‌കരിച്ച ബാഹസൗഹൃദ കേരളം പ്രചാര പദ്ധതി സമൂഹ ത്തിൽ വലിയ ചുവടുവയ്പുകൾ നടത്താൻ പര്യാപ്തമാണെന്ന് ആരോഗ്യം – വനിത – ശിശുവികസന വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മാന്ത്രികൻ ഗോപിനാഥ് മുതുകാടിനെ പ്രഖാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം പോലെ പരിഷ്‌കൃതമായ സമൂഹത്തിലും അവിടവിടെയായി കുട്ടികൾക്കുനേരെ അതിക്രമങ്ങളും അവകാശ നിഷേധങ്ങളും റിപ്പോർട്ടു ചെയ്യുന്നുണ്ട്. ഇതിനെ തടയിടാൻ സമൂഹത്തിൽ ഉടനീളം കുട്ടികളുടെ അവകാശങ്ങളെ ക്കുറിച്ചും ബാലനീതി നിയമങ്ങളെക്കുറിച്ചും വ്യാപകമായ ബോധവത്കരണം നടത്തേണ്ടതുണ്ട്. ബൃഹത്തായ ബാലസൗഹൃത കേരളം പ്രചാര പദ്ധതി ഇതിനു പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി യൂനിസെഫിന് സെലിബ്രിറ്റി സപ്പോർട്ട് നൽകുന്ന ഗോപിനാഥ് മുതുകാട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സ്വീകാര്യനാണ്.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള അംഗനവാടികളും സ്‌കുളുകളും മുഖേന ബാലാവകാശ പ്രവർത്തന ങ്ങളും സന്ദേശങ്ങളും ഓരോ വീട്ടിലും എത്തിക്കുന്ന പദ്ധതി നവംബർ 14ന് ശിശുദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ പറഞ്ഞു. പ്രതിഫലേച്ഛ കൂടാതെ പദ്ധതിയോട് സഹകരിക്കുന്നതിന് തയ്യാറായ ഗോപിനാഥ് മുതുകാടിനെ ചെയർമാൻ അഭിനന്ദിച്ചു. കമ്മിഷൻ അംഗം സി. വിജയകുമാർ, വനിത ശിശുക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ ഐ.എ.എസ് എന്നിവർ പങ്കെടുത്തു.

NO COMMENTS