കാണാതായ ആറു വയസുകാരന്‍ കാറിനുള്ളിൽ മരിച്ച നിലയിൽ

228

ന്യൂഡൽഹി: കാണാതായ ആറു വയസുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ റാണിബഗിൽനിന്ന്​ തിങ്കളാഴ്​ച ഉച്ച മുതൽ കാണാതായ ആറു വയസുകാരന്‍ സോനുവിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയു​ടെ വീടിനു മുന്നിൽ നിർത്തിയിട്ട കാറിനുള്ളിലാണ്​​ ​വൈകീ​ട്ടോടെ മൃതദേഹം കണ്ടെത്തിയത്​​. കുട്ടിയാണ്​ മരിച്ചത്​. കുട്ടിയുടെ ദേഹത്ത്​ ​പൊള്ളലേറ്റ പാടുകളുണ്ട്​. ചൂടുകാരണമാകാം കുട്ടി മരിച്ചതെന്നാണ്​ പ്രാഥമിക നിഗമനം. തിങ്കളാഴ്​​ച നല്ല ചൂടുള്ള ദിവസമായിരുന്നു. ഉച്ചസമയത്ത്​ കാറിനുള്ളിലായതിനാൽ ചൂടും ശ്വാസം മുട്ടലും കാരണമാണ്​ മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമം.​ സാധാരണക്കാരായ രക്ഷിതാക്കളുടെ മകനായ​ സോനു എങ്ങനെയാണ്​ ഹുണ്ടായ്​ ഏക്​സൻറ്​ കാറിനുള്ളിൽ എത്തിയതെന്നത് ദുരൂഹമാണ്.​ വൈകീട്ട്​ നാലോടുകൂടിയാണ്​ കുട്ടി​യെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയയത്. കാറിനുള്ളിൽ അബദ്ധത്തില്‍ കയറിയ കുട്ടി വാതിലടച്ചപ്പോൾ ശ്വാസം മുട്ടിയും ചൂടേറ്റും മരിച്ചതാകാമെന്നും പൊലീസ്​ പറയുന്നു. കുട്ടി മരിച്ചു കിടക്കുന്നത്​ കണ്ട്​ കാറുടമ തന്നെയാണ്​ രക്ഷിതാക്കളെയും പൊലീസി​നെ വിവരമറിയിച്ചത്​.

NO COMMENTS