കുരുന്നുകളുടെ നേർക്ക് രണ്ടാനച്ഛന്റെ കൊടിയ മർദനം

268
credit : manorama online

തിരുവനന്തപുരം∙ വലിയതുറയിൽ സഹോദരങ്ങളെ രണ്ടാനച്ഛന്‍ ക്രൂരമായി മർദിച്ചു. ഒൻപതുവയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ചു. കുട്ടിയെ മൂന്നുതവണ എടുത്തെറിഞ്ഞു, മുഖത്തും പരുക്കുണ്ട്. 11 വയസ്സുള്ള സഹോദരിക്കും മർദനമേറ്റു. രണ്ടാനച്ഛൻ മദ്യപിച്ചെത്തിയശേഷമാണ് മർദനം നടത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകരാണ് കുട്ടികളെ രക്ഷിച്ചത്. വലിയതുറ പൊലീസ് കേസെടുത്തു. പ്രതിയെ ഇതുവരെ പിടികൂടിയില്ല.
courtsy : manorama online