എ.കെ.ജി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ പണിത വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ അണ്ടൂർക്കോണം സ്വദേശി നിഷാദിന് നൽകി .

226

തിരുവനന്തപുരം : വർഷങ്ങളായി നടത്തിപോരുന്ന ജീവകാരുണ്യത്തിൻറെ ഭാഗമായി തിരുവനന്തപുരം അണ്ടൂർക്കോണം എ.കെ.ജി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ പണിതു കൊടുത്ത വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ അണ്ടൂർക്കോണം സ്വദേശി നിഷാദിന് നൽകി . എ കെ ജി സാംസ്കാരിക സമിതിയുടെ കീഴിലാണ് എ.കെ.ജി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നത്

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എപ്പോഴും ഒരു പടി മുന്നിൽ തന്നെയാവണമെന്നും കലാ – കായിക പരിപാടികളുടെ ഉന്നമനത്തിനത്തിനായി സമിതി ഇപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട് . കലയ്ക്കുയെക്കാലവും നാടിന്റെ സ്പന്ദനങ്ങൾക്കൊപ്പം സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താനാകും എന്ന ഉത്തമബോധ്യത്തോടു കൂടിയാണ് സമതിയുടെ ഓരോ നാടകവും അരങ്ങിലെക്കെത്തുന്നത് .

നിരവധി പുരസ്‌കാരങ്ങൾ സമിതിക്ക് നേടിത്തന്ന ഒരു ദേശത്തിന്റെ കഥ പറഞ്ഞ മലനാടിനപ്പുറവും , സതിയെന്ന ദുരാചാരത്തിനെതിരെ ആഞ്ഞടിച്ച ചുനരിമഹോത്സവവും തുടങ്ങി സമിതി നാളിതുവരെ അരങ്ങിലേക്കു എത്തിച്ച ഓരോ നാടകങ്ങളും ഇന്നും ജന്മനസുകൾക്കിടയിൽ തങ്ങി നിൽക്കുന്നുണ്ട് എന്നത് ഈ മേഖലയിൽ സമിതിയുടെ വളർച്ചതുറന്നു കാട്ടുന്നു .

NO COMMENTS