വി​​​ജ​​​യ ​​​പ്ര​​​തീ​​​ക്ഷ​​​യോടെ മു​ഖ്യ​മ​ന്ത്രി ധ​​​ര്‍​​​മ​​​ട​​​ത്തേ​​​ക്കു – വോ​ട്ടെ​ണ്ണ​ലി​നു ശേ​ഷം തലസ്ഥാനത്തേക്ക്‌

14

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ട​​​ര്‍ ​​​ഭ​​​ര​​​ണ​​​മു​​​റ​​​പ്പാ​​​ക്കു​​​ന്ന മി​​​ക​​​ച്ച വി​​​ജ​​​യ​​​പ്ര​​​തീ​​​ക്ഷ​​​യോടെ മു​ഖ്യ​മ​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ധ​​​ര്‍​​​മ​​​ട​​​ത്തേ​​​ക്കു പോ​​​യി – വോ​ട്ടെ​ണ്ണ​ലി​നു ശേ​ഷം തലസ്ഥാനത്ത് തിരിച്ചെത്തും. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു പോ​​​യ​​​ത്. നി​​​യ​​​മ​​​സ​​​ഭാ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം മ​​​റ്റ​​​ന്നാ​​​ള്‍ ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാണ് മു​​​ഖ്യ​​​മ​​​ന്ത്രി സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​മാ​​​യ ക​​​ണ്ണൂ​​​രി​​​ലെ ധ​​​ര്‍​​​മ​​​ട​​​ത്തേ​​​ക്കു പോ​​​യത് .

തു​​​ട​​​ര്‍​​​ഭ​​​ര​​​ണ​​​മു​​​റ​​​പ്പാ​​​ക്കു​​​ന്ന മി​​​ക​​​ച്ച വി​​​ജ​​​യ​​​പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​ള്ള​​​ത്. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന എ​​​ക്സി​​​റ്റ് പോ​​​ള്‍ ഫ​​​ല​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ​​​യെ ഊ​​​ട്ടിയു​​​റ​​​പ്പി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും തി​​​ക​​​ഞ്ഞ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോടു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി വി​​​ജ​​​യ​​​മു​​​റ​​​പ്പാ​​​യാ​​​ല്‍ മൂ​​​ന്നി​​​ന് അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ട ശേ​​​ഷ​​​മാ​​​കും നി​​​ല​​​വി​​​ലെ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ രാ​​​ജി​​​ക്ക​​​ത്ത് ഗ​​​വ​​​ര്‍​​​ണ​​​ര്‍​​​ക്ക് സ​​​മ​​​ര്‍​​​പ്പി​​​ക്കു​​​ക. നാ​​​ലി​​​ന് ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭാ​​​രൂ​​​പീ​​​ക​​​ര​​​ണ​​​മ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​​​ച്ച ചെ​​​യ്യും.

ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലും ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ണ്ണൂ​​​രി​​​ല്‍ നി​​​ന്നാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന ശേ​​​ഷം ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യി​​​ലോ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ​​​യോ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ത​​​ല​​​സ്ഥാ​​​ന​​​ത്ത് മ​​​ട​​​ങ്ങി​​​യെ​​​ത്തും. മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്നു വി​​​ജ​​​യി​​​ച്ച ശേ​​​ഷ​​​മു​​​ള്ള സ​​​ര്‍​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യി​​​ല്‍നി​​​ന്നു കൈ​​​പ്പ​​​റ്റി​​​യ ശേ​​​ഷ​​​മാ​​​കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് തി​​​രി​​​ക്കു​​​ക.

NO COMMENTS