കനത്ത മൂടല്‍മഞ്ഞ് ;​ ചെന്നൈ വിമാനത്താവളത്തി​​ന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടു

271

ചെന്നൈ : കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന്​ ചെന്നൈ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടു. പൊങ്കലിനോട്​ അനുബന്ധിച്ചുള്ള ഭോഗി ആചാരത്തിന്‍റെ ഭാഗമായി പഴയ സാധനങ്ങള്‍ ചെന്നൈ നിവാസികള്‍ കൂട്ടത്തോടെ കത്തിച്ചതാണ്​ മൂടല്‍മഞ്ഞിന്​ കാരണമെന്നാണ്​ റിപ്പോര്‍ട്ട്​. മണിക്കുറുകള്‍ക്ക്​ ശേഷം മാത്രമേ വിമാനതാവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലാകു എന്നാണ്​ അധികൃതര്‍ നല്‍കുന്ന സൂചന. ചെന്നൈ വായുവി​ന്‍റെ മലനീകരണ തോതും ഉയര്‍ന്നിട്ടുണ്ട്​​.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന്​ പ​ത്തോളം വിമാനങ്ങള്‍ ബംഗളുരു, ഹൈദരാബാദ്​, കോയമ്ബത്തൂര്‍ വിമാനതാവളങ്ങളിലേക്ക്​ വഴി തിരിച്ച്‌​ വിട്ടു. 50 മീറ്ററില്‍ താഴെ മാത്രമാണ്​ ചെന്നൈ വിമാനത്താവളത്തില്‍ നിലവിലെ കാഴ്​ചപരിധി. ഇതാണ്​ പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണം.

NO COMMENTS