ചെങ്ങന്നൂരില്‍ ഇന്ന് നിശബ്‌ദ പ്രചാരണം

184

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ ഇന്ന് നിശബ്‌ദ പ്രചാരണം. ഇന്നലെ കൊട്ടി കലാശമായതോടെ സ്ഥാനാത്ഥികളെല്ലാം ഇന്ന് വോട്ടുറപ്പിക്കാനുള്ള അവസാന വട്ട നിശബ്‌ദ പ്രചാരത്തിലാണ്. കൊട്ടിക്കലാശം കഴിഞ്ഞതിനു പിന്നാലെ മണ്ഡലത്തിന് പുറത്തു നിന്നെത്തിയ നേതാക്കള്‍ ചെങ്ങന്നൂര്‍ വിട്ടു. നാളെയാണ് തെരഞ്ഞെടുപ്പ്.
ഇന്ന് രാവിലെ എട്ട് മണിക്ക് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങും. 164 ബൂത്തുകളിലേക്കായി 1200 ഉദ്യോഗസ്ഥരെയാണ് സജ്ജരാക്കിയിരിക്കുന്നത്. നാളെ രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങും. വാശിയേറിയ ത്രികോണ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നില്ല. മണ്ഡലത്തിന്റെ സമഗ്ര വികസനം മുതല്‍ കക്ഷി രാഷ്ട്രീയ സാധ്യതകള്‍ വരെ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ മതസാമുദായിക സമവാക്യങ്ങളും വിധിയില്‍ നിര്‍ണായകമാണ്. നാല് മാസകാലത്തോളമാണ് ചെങ്ങന്നൂരില്‍ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. 31 നാണ് വോട്ടെണ്ണല്‍.

NO COMMENTS