അതിര്‍ത്ത കടന്ന സൈനികനെ പാകിസ്താന്‍ വിട്ടയച്ചേക്കും

239

മുംബൈ: അതിര്‍ത്ത കടന്ന സൈനികനെ പാകിസ്താന്‍ വിട്ടയച്ചേക്കും. ഒരു വര്‍ഷം മുന്‍പ് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികന്‍ ജീവനോടെയുണ്ടെന്ന് പാകിസ്താന്‍ സമ്മതിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി അദ്ദേഹത്തെ ഉടന്‍ പാകിസ്താന്‍ മോചിപ്പിക്കുമെന്ന് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്റെ പറഞ്ഞു. മുംബൈയില്‍ ഇന്ത്യയുടെ രണ്ടാമത് സ്കോര്‍പിയന്‍ മുങ്ങിക്കപ്പല്‍ ഖന്ദേരിയുടെ നീറ്റിലിറക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭമ്റെ. ചന്ദു ചവാന്‍ എന്ന സൈനികനാണ് പാകിസ്താന്‍റെ പിടിയില്‍ കഴിയുന്നത്. ചവാന്‍റെ മോചനത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപറേഷന്‍സ് തലത്തില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്.ഡിജിഎംഒ ഇതിനകം 15-20 തവണയെങ്കിലും പാകിസ്താന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തി. രണ്ടു ദിവസം മുന്‍പാണ് അവസാന ചര്‍ച്ച നടന്നത്. ഈസമയം അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചന്ദുവിനെ ഉടന്‍ മോചിപ്പിക്കുമെന്നും പാകിസ്താന്‍ അറിയിച്ചുവെന്നും ഭമ്റെ വ്യക്തമാക്കി. ഭമ്റെയുടെ ലോക്സഭാ മണ്ഡലത്തില്‍ നിന്നുതന്നെയുള്ളയാണ് ചന്ദു. അദ്ദേഹത്തിന്‍റെ കുടുംബവുമായി താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഭമ്റെ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30നാണ് ചവാന്‍ നിയന്ത്രണ രേഖ മറികടന്ന് അബദ്ധത്തില്‍ പാകിസ്താന്‍ മണ്ണില്‍ പ്രവേശിച്ചത്.

NO COMMENTS

LEAVE A REPLY