പാക് സൈന്യത്തിന്‍റെ പിടിയിലായ ഇന്ത്യന്‍ സൈനികന്‍റെ മുത്തശി വാര്‍ത്ത അറിഞ്ഞ് ഹൃദയം പൊട്ടി മരിച്ചു

207

മുംബൈ: പാക് സൈന്യത്തിന്‍റെ പിടിയിലായ ഇന്ത്യന്‍ സൈനികന്‍റെ മുത്തശി വാര്‍ത്ത അറിഞ്ഞ് ഹൃദയം പൊട്ടി മരിച്ചു. ചന്ദു ബാബുലാല്‍ ചവാന്‍റെ മുത്തശി ലില ചിന്ദ പാട്ടിലാണ് മരിച്ചത്.മഹാരാഷ്ട്രയിലെ ധുലേ ജില്ലയില്‍ ബോര്‍വിഹാര്‍ സ്വദേശിയാണ് ചന്ദു ബാബുലാല്‍ ചവാന്‍. ഇദ്ദേഹത്തിന്‍റെ സഹോദരന്‍ ബുഷാന്‍ ബാബുലാല്‍ ചവാനും സൈന്യത്തിലാണ്. മാതാപിതാക്കള്‍ ചെറുപ്പത്തില്‍ നഷ്ടപ്പെട്ട ഇവരെ മുത്തശിയായിരുന്നു വളര്‍ത്തിയത്. ദീപാവലിയുടെ അവധിക്ക് നാട്ടില്‍ എത്തി വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ചന്ദു ബാബുലാല്‍ ചവാന്‍. വ്യാഴാഴ്ച വൈകുന്നേരമാണ് ചവാന്‍ പാക് സൈനികരുടെ പിടിയിലായത്.

NO COMMENTS

LEAVE A REPLY