സംസ്ഥനത്ത് കനത്ത മഴയ്ക്ക് സാധ്യത

58

തിരുവനന്തപുരം: സംസ്ഥനത്ത് ഇടിമിന്നലോടു കൂടിയ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിനിടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കൊല്ലം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായാണ് മുന്നറിയിപ്പില്‍ പറയുന്നത്.

അതേസമയം,ചില അവസരങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇടിമിന്നലോടു കൂടിയ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

NO COMMENTS