ചാനല്‍ അഭിമുഖത്തിനിടയില്‍ നടിയുടെ ശരീരത്തില്‍ പിശാച് കയറി : നടിയുടെ ലൈവ് ഷോ

201

തായ് മോഡലും അഭിനേത്രിയുമായ തിപ്പാവാന്‍ പുയ് ചാഫുപുവാംഗിന് ചാനല്‍ അഭിമുഖത്തിനിടയില്‍ പിശാച് കയറി. അലറി വിളിച്ചും പന്നിരക്തം ചോദിച്ചുമുള്ള നടിയുടെ പ്രകടനം കണ്ട് കാഴ്ചക്കാര്‍ അന്തം വിട്ട് നിന്ന് പോയെന്നാണ് റിപ്പോര്‍ട്ട്.
തന്റെ മേല്‍ പോപ് എന്ന പിശാച് ഇടയ്ക്കിടെ കയറാറുണ്ടെന്ന് തായ് ടിവി ഷോയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞ് അല്‍പസമത്തിനുള്ളിലാണ് ഇവര്‍ പിശാച് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ആരംഭിച്ചത്.തുടര്‍ന്ന് അവര്‍ സോഫയില്‍ കിടന്ന് ഞെളിയാനും നിലവിളിക്കാനും തുടങ്ങുകയായിരുന്നു.എപ്പോഴാണ് പിശാച് വിട്ട് പോവുകയെന്ന് ഹോസ്റ്റ് നടിയോട് ചോദിച്ചപ്പോള്‍ ആരെയെങ്കിലും ഇവിടേക്ക് അയക്കാനായിരുന്നു അപരിചിത ശബ്ദത്തില്‍ നടി മറുപടിയേകിയത്.
തന്നെ പിശാച് തിന്നാന്‍ പോവുന്നുവെന്നും നടി പറയുന്നുണ്ടായിരുന്നു. പോപ് എന്നത് തായ് വിശ്വാസപ്രകാരമുള്ള ഒരു പ്രേതമാണ്. ഇത് യുവതികളുടെ ശരീരത്തില്‍ പ്രവേശിച്ച്‌ അവരെ ഭക്ഷിക്കുമെന്നാണ് വിശ്വാസം.