പി. സുന്ദരന്‍ വീണ്ടും സെപ്‌സി ചെയര്‍മാന്‍, ആര്‍ കെ ഭൂതേഷ് വൈസ് ചെയര്‍മാന്‍

239

കൊല്ലം : കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (സെപ്‌സി) ചെയര്‍മാനായി ശ്രീ. പി. സുന്ദരന്‍ (ശ്രീലക്ഷ്മി ക്യാഷ്യു കമ്പനി, കൊല്ലം) വീണ്ടും ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു. സെപ്‌സിയുടെ 61ാം വാര്‍ഷിക പൊതുയോഗത്തിന് ശേഷം നടന്ന ഭരണനിര്‍വഹണ സമിതി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഡോ. ആര്‍. കെ. ഭൂതേഷ് (കൈരളി എക്‌സ്‌പോര്‍ട്ട്‌സ്, കൊല്ലം) വൈസ് ചെയര്‍മാനായി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു. ഡോ. നൂര്‍ അബ്ദുള്‍, ശ്രീ. എം. രാമകൃഷ്ണന്‍, ശ്രീ. സതീഷ് കുമാര്‍ എന്‍., ശ്രീ. യോഹന്നാന്‍ സി. എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണനിര്‍വഹണ സമിതി അംഗങ്ങള്‍. ശ്രീ. സതീഷ് നായര്‍, ശ്രീ. പ്രതാപ് നായര്‍, മുന്‍ ചെയര്‍മാന്‍മാരായ ശ്രീ. ടി.കെ.എസ്.എച്ച്. മുസലിയാര്‍, ശ്രീ. വാള്‍ട്ടര്‍ ഡിസൂസ, കൗണ്‍സില്‍ ഉപദേഷ്ടാവ് ശ്രീ. ശശി വര്‍മ്മ, ജോയിന്റ് ഡയറക്ടര്‍ ശ്രീമതി. ശ്രീ രാജ്‌മോഹന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
dr-r-k-bhoodes