സെ​ഞ്ചു​റി ഫി​ലിം​സ് ഉ​ട​മ രാ​ജു മാ​ത്യു അ​ന്ത​രി​ച്ചു.

147

കോ​ട്ട​യം: വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് സെ​ഞ്ചു​റി ഫി​ലിം​സ് ഉ​ട​മ​യും പ്ര​മു​ഖ സി​നി​മ നി​ര്‍​മാ​താ​വുമായ രാ​ജു മാ​ത്യു (82) അ​ന്ത​രി​ച്ചു. കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വച്ചാ​യി​രു​ന്നു അ​ന്ത്യം. ഫി​ലിം ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു.

പി​ന്‍ നി​ലാ​വ് (1983), അ​വി​ട​ത്തെ​പോ​ലെ ഇ​വി​ടെ​യും (1985), വൃ​ത്തം (1987), മു​ക്തി (1988), കു​ടും​ബ പു​രാ​ണം (1988), ത​ന്മാ​ത്ര (2005), മ​ണിര​ത്‌​നം (2014) തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​താ​വാ​ണ്. ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​യ ‘അ​തി​ര​നാ​ണ്’ അ​വ​സാ​ന​മാ​യി നി​ര്‍​മി​ച്ച ചി​ത്രം. തീ​യേ​റ്റ​റി​ല്‍ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​കു​ന്ന ‘കു​ഞ്ഞ​ല്‍​ദോ’​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ക​യാ​യി​രു​ന്നു.

പ​രേ​ത​യാ​യ ലി​ല്ലി മാ​ത്യു​വാ​ണ് ഭാ​ര്യ. അ​ഞ്ജ​ന ജേ​ക്ക​ബ്, ര​ഞ്ജ​ന മാ​ത്യു എ​ന്നി​വ​ര്‍​ക്ക് മ​ക്ക​ളാ​ണ്.

NO COMMENTS