വിജയം ആഘോഷമാക്കി പ്രിയതമയ്ക്കൊപ്പം ; കോഹ്‌ലി

175

സിഡ്നി: ഓസ്ട്രേലിയ്ക്കെതിരായ ചരിത്ര നേട്ടം രാജ്യം ആഘോഷമാക്കിയപ്പോള്‍ സിഡ്നിയില്‍ നായകന്‍ കോഹ്‌ലിക്കൊപ്പം വിജയാഹ്ലാദം ഇരട്ടിപ്പിക്കാന്‍ ഒരാള്‍ കൂടിയുണ്ടായിരുന്നു. ഭാര്യയും ബോളീവുഡ് താരവുമായ അനുഷ്ക ശര്‍മ. അവസാന ദിനം ഒരു പന്തുപോലും എറിയാന്‍ സാധിക്കാതെ വന്നതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ സ്റ്റേഡിയത്തിലേക്കെത്തി. കോഹ്‌ലി എത്തിയതാകട്ടെ അനുഷ്കയ്ക്കൊപ്പം.അനുഷ്കയെ ചേര്‍ത്തു നിര്‍ത്തിയും ആലിംഗനം ചെയ്തും അവര്‍ക്കൊപ്പം ഗ്രൗണ്ടിലൂടെ വലംവച്ചും കോഹ്‌ലി ആഹ്ലാദം പങ്കുവച്ചു.

NO COMMENTS