നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച്‌ പരിശോധന നടത്തിയ സംഭവം നിര്‍ഭാഗ്യകരമെന്നു സിബിഎസ്‌ഇ

297

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച്‌ പരിശോധന നടത്തിയ സംഭവം നിര്‍ഭാഗ്യകരമെന്നു സിബിഎസ്‌ഇ. നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് വാര്‍ത്താക്കുറിപ്പിലൂടെ സിബിഎസ്‌ഇ അറിയിച്ചു. കണ്ണൂര്‍ ടിസ്ക് ഇംഗ്ലീഷ് മീഡീയം സ്കൂളില്‍ വസ്ത്രമഴിച്ച്‌ ചില വിദ്യാര്‍ഥിനികളെ പരിശോധിച്ച സംഭവത്തില്‍ കുട്ടികളോട് പ്രിന്‍സിപ്പല്‍ നിരുപാധികം മാപ്പ് പറയണമെന്നും സിബിഎസ്‌ഇ നിര്‍ദേശിച്ചു. മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ തന്നെ വിശ്വാസ്യയോഗ്യമായി പരീക്ഷ നടത്താന്‍ നടപടിയെടുക്കുമെന്നും പ്രശ്നങ്ങള്‍ക്ക് കാരണം ചിലരുടെ അമിതാവേശമാണെന്നും സിബിഎസ്‌ഇ അറിയിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട് ഡ്രസ് കോഡ് അടക്കമുള്ള മാനദണ്ഡങ്ങള്‍ ബുള്ളറ്റിനിലും, വെബ്സൈറ്റിലും, അഡ്മിറ്റ് കാര്‍ഡിലും, ഇമെയിലിലും എസ്‌എംഎസ് മുഖേനയും വിദ്യാര്‍ഥികളെ അറിയിച്ചിരുന്നുവെന്നും സിബിഎസ്‌ഇ പറഞ്ഞു.

NO COMMENTS

LEAVE A REPLY